Thursday June 21st, 2018 - 7:18:pm
topbanner
Breaking News

എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

suji
എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാറ്റ്‌ന ; എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ 13 എരുമകളെ ഗ്രാമത്തില്‍ നിന്ന് മോഷ്ടിച്ചെന്നാരോപിച്ചാണ് ജനകൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്.

സിറാബുദ്ധീന്‍ അന്‍സാരി, മുര്‍താസ അന്‍സാരി എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഗൊഡ ജില്ലയിലെ ദുല്ലു ഗ്രാമ വാസികളാണ് കൊല്ലപ്പെട്ടവര്‍. ഇവരുടെ പക്കല്‍ നിന്ന് തങ്ങളുടെ കാണാതായ എരുമകളെ കണ്ടെത്തിയെന്നാണ് ജനകൂട്ടത്തിന്റെ വാദം.
സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ പരിഹരിച്ചതായും പോലീസ് സുപ്രണ്ട് അറിയിച്ചു.

Read more topics: muslim men,lynched,cattle theft
English summary
two muslim men lynched in jharkhand on suspicion of cattle theft

More News from this section

Subscribe by Email