Monday April 22nd, 2019 - 7:51:am
topbanner
topbanner

ഭാര്യയ്ക്ക് അവിഹിത ബന്ധം; 17കാരനായ അച്ഛന്‍ കുഞ്ഞിനെ ഇടിച്ചുകൊന്നു

Jikku Joseph
ഭാര്യയ്ക്ക് അവിഹിത ബന്ധം; 17കാരനായ അച്ഛന്‍ കുഞ്ഞിനെ ഇടിച്ചുകൊന്നു

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ കുഞ്ഞിനെ 17കാരനായ അച്ഛന്‍ ഇടിച്ചുകൊന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച്ച വൈകുന്നേരം ദില്ലിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുഞ്ഞിന്റെ അമ്മയും.

സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ ജോലി തേടി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്ന് സംശയിച്ചിരുന്നതായും കൗമാരക്കാരനായ പിതാവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനുള്‍പ്പടെ കേസ് നിലവിലുണ്ട്.

പത്ത് മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് മാനസിക രോഗിയായ സ്ത്രീ തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് വെട്ടി നുറുക്കിയ വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഞെട്ടിച്ച് മറ്റൊരു വാര്‍ത്തക്കൂടി എത്തിയിരിക്കുന്നത്.

English summary
two-month-old baby thrashed to death by juvenile father in delhi
topbanner

More News from this section

Subscribe by Email