Friday September 21st, 2018 - 12:02:am
topbanner
Breaking News

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ സൈന്യം വധിച്ചു, രണ്ടു സൈനികര്‍ക്കു പരുക്ക്

Jikku Joseph
കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ സൈന്യം വധിച്ചു, രണ്ടു സൈനികര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. ദ്രാബ്ഗാം സ്വദേശി സമീര്‍ ഭട്ട്, രാജ്‌പോര സ്വദേശി അഖ്വിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദികളെ വധിച്ചതിനെ തുടര്‍ന്ന് സൈന്യവുമായി നാട്ടുകാര്‍ ഏറ്റുമുട്ടിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളെ വധിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. സമീര്‍ ടൈഗര്‍ എന്നറിയപ്പെടുന്ന സമീര്‍ ഭട്ട് എ പ്ലസ് പ്ലസ് വിഭാഗത്തില്‍പെട്ട തീവ്രവാദിയാണ്.

മാര്‍ച്ച് 24 ടൈഗറിനെ അറസ്റ്റ് ചെയ്‌തെങ്കിലും അഞ്ച് ദിവസത്തിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദിനില്‍ ചേരുകയായിരുന്നു. മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും സൈന്യവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയിരുന്നത്. മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

English summary
two hizbul mujahideen terrorists killed in pulwama
topbanner

More News from this section

Subscribe by Email