topbanner
Thursday October 19th, 2017 - 7:19:am
topbanner

ഉറങ്ങി കിടന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Anju N C
 ഉറങ്ങി കിടന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ലഖ്‌നൗ: വീട്ടില്‍ ഉറങ്ങിക്കിടന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ദിയോറാനിയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 19ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്.

പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ തീയണച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുതിര്‍ന്ന കുട്ടിക്ക് 95 ശതമാനവും ഇളയകുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കുറച്ചു നാളുകളായി ചില ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Read more topics: fire, petrol, girls, escaped,
English summary
two girls escaped from fire
topbanner topbanner

More News from this section

Subscribe by Email