Tuesday November 13th, 2018 - 7:01:am
topbanner

ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കൊരന്റെ കൊല; ഒന്നാംപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

NewsDesk
ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കൊരന്റെ കൊല; ഒന്നാംപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരനെ കൊന്ന കേസിലെ ഒന്നാം പ്രതി വാഹനാപകടത്തില്‍ മരിച്ചു. സേലം സ്വദേശി കനകരാജാണ് മരിച്ചത്.

ഇതിന് പിന്നാലെ രണ്ടാം പ്രതി കെ.വി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും ചെയ്തു. പ്രതികളെ കൊലപ്പെടുത്താന്‍ ്‌നപൂര്‍വം കൊല ആസൂത്രണം ചെയ്തതായാണ് സൂചന.

സയനും കുടുംബവും സഞ്ചരിച്ച കാര്‍ രാവിലെ പാലക്കാട്ട് അപകടത്തില്‍ പെട്ട് ഭാര്യയും കുഞ്ഞും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.

സേലത്തെ ആത്തൂരില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിലാണ് കനകരാജ് മരിച്ചത്. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജിനെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സേലം എടപ്പാടിയിലുളള വീട്ടില്‍ ഭാര്യയെയും മക്കളെയും കൊണ്ടു ചെന്നാക്കിയ ശേഷം തിരിച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്.

ജയലളിതയുടെ എസ്‌റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാളെ മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഈ മാസം 24നാണ് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

സംഭവം നടന്ന അന്നു തന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂര്‍ പോലീസ് കസ്റ്റഡിലെടുത്തിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് പോലീസ് പ്രതികളെ വിട്ടയച്ചുവെങ്കിലും സംഭവത്തില്‍ ഏഴു മലയാളികളടക്കം 11 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
Two accused in murder at Jayalalithaa's estate meet with accidents, one killed
topbanner

More News from this section

Subscribe by Email