Wednesday September 26th, 2018 - 10:38:am
topbanner

നടന്മാരുടെ മരണത്തിനിടയാക്കിയത് അനാസ്ഥ; സുരക്ഷാ ക്രമീകരണമില്ലാതെ ഷൂട്ടിങ്

NewsDesk
നടന്മാരുടെ മരണത്തിനിടയാക്കിയത് അനാസ്ഥ; സുരക്ഷാ ക്രമീകരണമില്ലാതെ ഷൂട്ടിങ്

ബെംഗളുരു: ഷൂട്ടിങ്ങിനിടെ കന്നട സിനിമാ താരങ്ങളുടെ മരണത്തിനിടയാക്കിയത് തികഞ്ഞ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഒട്ടും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയായിരുന്നു ഷൂട്ടിങ്.

നീന്തല്‍ അറിയില്ലെന്ന് താരങ്ങള്‍ ആദ്യമേ തന്നെ അറിയിച്ചിരുന്നു. നീന്തല്‍ വശമില്ലെങ്കിലും എന്തുവില കൊടുത്തും അഭിനയിക്കുമെന്നാണ് അപകടത്തില്‍ മരിച്ച ഉദയ് ഷൂട്ടിങ്ങിന് മുന്‍പ് പറഞ്ഞിരുന്നത്.

ഇത്ര ഉയരത്തില്‍നിന്ന് ഇതുവരെ ചാടിയിട്ടില്ലാത്തതിനാല്‍ പേടിയുണ്ട്. 60-70 അടി ഉയരത്തില്‍നിന്നു ചാടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു നൂറടിയാക്കി. തടാകത്തില്‍ വീണാലുടന്‍ രക്ഷാപ്രവര്‍ത്തകരെത്തുമെന്നു സംവിധായകനും സംഘവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞരുന്നു.

എന്നാല്‍ യന്ത്രത്തകരാറുള്ള ബോട്ടാണ് താരങ്ങള്‍ക്കായി തടാകത്തില്‍ കാത്തുകിടന്നത്. അനിലിനും ഉദയിനും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ജാക്കറ്റും ലഭ്യമാക്കിയിരുന്നില്ല. കുട്ടവഞ്ചിയിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

സ്ഥലത്ത് നീന്തല്‍ വിദഗ്ധരോ ആംബുലന്‍സോ സുരക്ഷാ ജീവനക്കാരോ ഇല്ലായിരുന്നു. രണ്ടു പേരും രക്ഷയ്ക്കായി അലറിവിളിച്ചെങ്കിലും കരയിലുണ്ടായിരുന്നവര്‍ക്കു നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. രാസമാലിന്യം അടിഞ്ഞു കൂടിയ തടാകത്തിലെ പുല്ലും ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറിന്റെ 'ദൊഡ്ഡമനെ ഹുഡുഗ' ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയിട്ടുള്ള നടനാണ് ഉദയ്. ദുനിയ വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ബോഡി ബില്‍ഡറായ അനില്‍. വിജയുടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബെംഗളുരുവില്‍നിന്നു 35 കിലോമീറ്റര്‍ അകലെ രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിലായിരുന്നു 'മാസ്തി ഗുഡി' എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം.

വില്ലന്‍, സഹനട വേഷങ്ങളില്‍ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. ഇവര്‍ക്കു മുന്‍പേ ചാടിയ നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. ഗുരുതര സുരക്ഷാ വീഴ്ചയാണു സംഭവിച്ചതെന്നും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു??

കൊച്ചിയിൽ പന്ത്രണ്ടുകാരന്‍ അച്ഛനായ സംഭവം: പതിനെട്ടു തികഞ്ഞാല്‍ പെണ്‍കുട്ടി കുടുങ്ങും

Read more topics: Kannada, actor, film, stunt
English summary
Two Kannada actors feared drowned after film stunt goes wrong
topbanner

More News from this section

Subscribe by Email