Friday November 16th, 2018 - 6:48:am
topbanner

ട്വിറ്ററില്‍ പേരു മാറ്റം, ഇനി രാഹുല്‍ ഗാന്ധി

Jikku Joseph
ട്വിറ്ററില്‍ പേരു മാറ്റം, ഇനി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഓഫീസ് ഓഫ് ആര്‍.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ പേജിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റ് സോഷ്യല്‍ മീഡിയയിലെ ആവശ്യങ്ങള്‍ക്കുമായാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് മാറ്റിയിരിക്കുന്നത്. 61 ലക്ഷത്തിലധികം പേരാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജ് പിന്തുടരുന്നത്.



ഏറെകാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന കാര്യമാണിത്. ട്വീറ്ററില്‍ പേര് മാറ്റുന്നത് സോഷ്യല്‍ മീഡിയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന്റെ ഭാഗമായിട്ടാണ്. ഫെയ്‌സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയെന്ന പേരില്‍ തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗങ്ങളുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലും പേര് മാറ്റുന്ന കാര്യം പരിഗണിച്ചതായിട്ടാണ് വിവരം.




English summary
twitter account name changed rahul gandhi
topbanner

More News from this section

Subscribe by Email