Thursday December 13th, 2018 - 12:25:am
topbanner

വിരലുകളില്‍ കടിച്ചു ; ചെരിപ്പിനടിച്ചു ; ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

suji
വിരലുകളില്‍ കടിച്ചു ; ചെരിപ്പിനടിച്ചു ; ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

ഏഴു വയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. യുപി അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

അധ്യാപകന്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയുടെ പിതാവ് പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ കടിക്കുന്നതും ചെരുപ്പ് കൊണഅട് തല്ലുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്തു. സംഭവത്തില്‍ പരാതി നല്‍കും മുമ്പാണ് പിതാവ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ദൃശ്യം പുറത്തുവന്നതോടെ അധ്യാപനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. വധശ്രമം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

Read more topics: tuition teacher, torture
English summary
tuition teacher torture child
topbanner

More News from this section

Subscribe by Email