Saturday December 15th, 2018 - 10:01:pm
topbanner

എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക ; സുഷമയോട് ഡൊണാള്‍ഡ് ട്രംപ്

suji
എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക ; സുഷമയോട് ഡൊണാള്‍ഡ് ട്രംപ്

എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക. യുഎന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദി ആശംസ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

ഐക്യരാഷ്ട്രസഭയുടെ 73ാമത് സമ്മേളനത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യുഎസിലെ ന്യൂയോര്‍ക്കിലെത്തിയിരിക്കുന്നത്.

ഒരാഴ്ച നീളുന്ന സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സുഷമ ചര്‍ച്ച നടത്തും. സെപ്റ്റംബര്‍ 29ന് യുഎന്‍ പൊതുസഭയെ സുഷമാ സ്വരാജ് അഭിസംബോധന ചെയ്ത് സംസാരിക്കും. യു.എന്‍. അംഗങ്ങളായ 193 രാജ്യങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തിനെത്തും

 

Read more topics: trump, modi, sushama swaraj
English summary
trump says regards to modi
topbanner

More News from this section

Subscribe by Email