ആസിയാന്‍ ഉച്ചകോടി വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് സ്ഥിര വേഷം ധരിച്ച്.അന്താരാഷ്ട്ര നേതാക്കളെല്ലാം കോട്ടിട്ട് ഇംഗ്ലീഷ് വസ്ത്രധാരണ ശൈലിയിലെത്തിയപ്പോള് കുര്‍ത്തായും പൈജാമയുമായി മോദിയെത്തി.വേദിയില്‍ തിളങ്ങിയെങ്കിലും ട്വിറ്ററില്‍ ട്രോളുകളുടെ പൂരമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,മൂണ്‍ ജോ ഉന്‍,ജസ്റ്റിന് ട്രഡ്യുഎന്നിങ്ങനെ രാഷ്ട്ര തലവന്മാര് പങ്കെടുക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദിയും മ്യാന്മാര് ഭരണാധികാരിയായ ഓങ് സാന്‍ സ്യൂചിയും പാരമ്പര്യ വേഷമാണ് ധരിച്ചത് .എന്നാല്‍ മോദി ട്രോളര്‍മാര്‍ക്ക് വലിയ ഇരയായി മാറി.
വിവാഹ വേദിയെന്ന് കരുതി എത്തിയതാണോ എന്നാണ് ഒരു ട്രോള്‍ .യൂണിഫോമില്ലല്ലോ എന്നു ചോദിക്കുമ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ ആണ് അതാണ് കളര്‍ വേഷത്തിലെന്ന് മോദി പറയുന്നതായും ട്വിറ്റര്‍ ട്രോളിലുണ്ട് .