Monday October 22nd, 2018 - 8:01:pm
topbanner
Breaking News

ക്രിമിനലുകളെ ഭയം; കമ്മ്യൂണിസ്റ്റുകാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കേണ്ടെന്ന് ത്രിപുര ബിജെപി

suji
ക്രിമിനലുകളെ ഭയം; കമ്മ്യൂണിസ്റ്റുകാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കേണ്ടെന്ന് ത്രിപുര ബിജെപി

ക്രിമിനലുകള്‍ പാര്‍ട്ടിയില്‍ കടന്നുകൂടുമെന്ന് ഭയന്ന് ത്രിപുര ബിജെപി ഘടകം ആറ് മാസത്തേക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നത് നിര്‍ത്തിവെച്ചു. ബിജെപി ത്രിപുര ഇന്‍-ചാര്‍ജ്ജ് സുനില്‍ ദിയോദറാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയതോടെ നിരവധി പേര്‍ പാര്‍ട്ടി അംഗത്വം എടുക്കാന്‍ മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും, അടിസ്ഥാന വികസനവുമാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള ത്രിപുര സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെന്ന് സുനില്‍ ദിയോദര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി സര്‍ക്കാര്‍ സ്‌കീമുകളില്‍ അഴിമതി കാണിച്ച് കമ്മ്യൂണിസ്റ്റ് അണികള്‍ വന്‍തോതില്‍ അനധികൃതമായി പണം സമ്പാദിച്ചെന്നും സുനില്‍ ആരോപിച്ചു. ഭരണം മാറിയതോടെ ഈ പ്രവണതയ്ക്ക് അവസാനമായി. പക്ഷെ കേസ് തേടിയെത്തുമെന്ന് മനസ്സിലാക്കി അധികാരത്തിന്റെ പിന്‍പറ്റി നില്‍ക്കാന്‍ ചിലര്‍ ബിജെപിയില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

പക്ഷെ കമ്മ്യൂണിസ്റ്റ് അണികള്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച ശേഷമാകും അംഗത്വം അനുവദിക്കുക. അതുകൊണ്ട് ആറ് മാസത്തേക്ക് അംഗത്വം വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സുനില്‍ ദിയോദര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ 67 ശതമാനം ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നത്. മണിക് സര്‍ക്കാരിന്റെ ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയമാണിത്. സ്ത്രീകള്‍ക്കെതിരെയും, മറ്റ് ക്രിമിനല്‍ ഇടപാടുകളും സംസ്ഥാനത്ത് ഉയര്‍ന്ന തോതിലാണ്. പുറത്തുപോയ സര്‍ക്കാര്‍ നിരവധി അഴിമതികള്‍ ഒളിപ്പിച്ചിരുന്നതായും ബിജെപി ഇന്‍ ചാര്‍ജ്ജ് ആരോപിക്കുന്നു. അതേസമയം ലെനിന്റേത് പോലുള്ള നേതാക്കളുടെ പ്രതിമ തകര്‍ക്കുന്ന നടപടിയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Read more topics: tripura bjp,party membership
English summary
tripura bjp restricts party membership for six months
topbanner

More News from this section

Subscribe by Email