Friday April 26th, 2019 - 1:34:am
topbanner
topbanner

ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം; തൃണമൂല്‍ കോണ്‍​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

RA
ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം; തൃണമൂല്‍ കോണ്‍​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കൊല്‍ക്കത്ത: ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്നാരോപിച്ച്‌ തൃണമൂല്‍ കോണ്‍​ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി . കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും ഇതിലാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ പരാതിയില്‍ പറഞ്ഞു. മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 63,449 ഹോര്‍ഡിങ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയവ ദില്ലിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നീക്കം ചെയ്തിരുന്നു.

Read more topics: trian ticket, modi photo
English summary
trian ticket modi photo
topbanner

More News from this section

Subscribe by Email