Sunday November 18th, 2018 - 2:05:pm
topbanner

ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് സീറ്റിന് അധിക നിരക്ക് ഈടാക്കാന്‍ ശുപാര്‍ശ

rajani v
ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് സീറ്റിന് അധിക നിരക്ക് ഈടാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി ട്രെയിനല്‍ ലോവര്‍ ബെര്‍ത്ത് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. നിരക്ക് വര്‍ധനവ് ഉത്സവകാലത്തെ യാത്രകളിലാണ് ബാധകമാകുക.

ഇത് സംബന്ധിച്ച റെയില്‍വേ നിരക്ക് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.നിര്‍ദേശം അംഗീകരിച്ചാല്‍ ഉത്സവ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.

കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ട്രെയിനുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

English summary
train lower birth seat charge increase
topbanner

More News from this section

Subscribe by Email