Tuesday February 19th, 2019 - 8:54:pm
topbanner

ഉത്തർപ്രദേശ് ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു

suvitha
ഉത്തർപ്രദേശ് ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ മിത്തൽ രാജിവച്ചു. അപകടങ്ങളുടെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേമന്ത്രി സുരേഷ് പ്രഭുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു.

അതേസമയം ഇത് വരെ മന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റി 60ഒാളം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുസാഫർഗറിൽ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 24 പേർ മരിക്കാനിടയാകുകയും ചെയ്തിരുന്നു. നൂറിലേറെ പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

Viral News

English summary
Uttar Pradesh train accident: Railway Board chairman resigns
topbanner

More News from this section

Subscribe by Email