Monday November 19th, 2018 - 11:57:pm
topbanner

ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുന്നു; ഉത്തര്‍പ്രദേശില്‍ ഒരേസ്ഥലത്ത് രണ്ട് ട്രെയിനുകള്‍ പാളംതെറ്റി

Jikku Joseph
ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുന്നു; ഉത്തര്‍പ്രദേശില്‍ ഒരേസ്ഥലത്ത് രണ്ട് ട്രെയിനുകള്‍ പാളംതെറ്റി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് ട്രെയിനുകള്‍ പാളംതെറ്റി. യുപിയിലെ സീതാപൂരിലായിരുന്നു സംഭവം. ബുര്‍വാള്‍ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളംതെറ്റിയ അതേ സ്ഥലത്ത് ഇന്ന് ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. രണ്ട് അപകടങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും റെയില്‍ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരേഷ് പ്രഭുവില്‍ നിന്ന് റെയില്‍വേ വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയിരുന്നു. പുനഃസംഘടനയില്‍ പിയൂഷ് ഗോയലിനാണു റെയില്‍ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ ഏഴിന് രാജ്യത്ത് മൂന്ന് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ കണ്ട്ലയില്‍ ചരക്കു തീവണ്ടിയും, ദില്ലിയില്‍ രാജധാനി എക്സ്പ്രസും, യുപിയില്‍ ശക്തിപഞ്ച് എക്സ്പ്രസും പാളം തെറ്റിയിരുന്നു. സെപ്തംബര്‍ 9 ന് ജമ്മുവില്‍ സീല്‍ദാ എക്സ്പ്രസും, സെപ്തംബര്‍ 17 ന് ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ചരക്കുട്രെയിനും പാളം തെറ്റിയിരുന്നു.

English summary
train accident in utterpradesh
topbanner

More News from this section

Subscribe by Email