Sunday July 22nd, 2018 - 8:40:am
topbanner
Breaking News

എല്ലാ മൊബൈല്‍ നിരക്കും ഇനി ഈ സൈറ്റില്‍ കാണാം; കമ്പനികള്‍ക്ക് പണി നല്‍കി ട്രായ്

NewsDesk
എല്ലാ മൊബൈല്‍ നിരക്കും ഇനി ഈ സൈറ്റില്‍ കാണാം; കമ്പനികള്‍ക്ക് പണി നല്‍കി ട്രായ്

ന്യൂഡല്‍ഹി: വിവിധ മൊബൈല്‍ കമ്പനികളുടെ ഫോണ്‍ നിരക്കുകളും പ്ലാനുകളും ഉപോഭോക്താക്കള്‍ക്ക് ഇനി ഒറ്റയടിക്ക് താരതമ്യം ചെയ്യാനാകും. ഇതിനായി നിലവിലുള്ള എല്ലാ മൊബൈല്‍ നിരക്കുകളും വ്യക്തമാക്കുന്ന വെബ്‌സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്തെത്തി.

സര്‍ക്കാര്‍ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈല്‍ നിരക്കുകള്‍ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. സാധാരണ നിരക്കുകള്‍, സ്‌പെഷല്‍ താരിഫ് വൗച്ചറുകള്‍, പ്രമോഷനല്‍ താരിഫുകള്‍ വാല്യു ആഡഡ് സര്‍വീസ് പായ്ക്കുകള്‍ തുടങ്ങിയവയും വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനില്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ ഡല്‍ഹി സര്‍ക്കിളിലുള്ളവര്‍ക്കുമാത്രമാണ് ഇതു ലഭ്യമാകുക. പൊതുജനങ്ങളില്‍നിന്നു അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം എല്ലാ സര്‍ക്കിളുകളിലെയും നിരക്കുകള്‍ ഇതിലുള്‍പ്പെടുത്തും.

ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്യുടെ വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്കു മാത്രമല്ല, കമ്പനികള്‍ക്കും ഈ വെബ്‌സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വെബ്‌സൈറ്റ് പരിശോധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനില്‍ ഗുപ്ത അറിയിച്ചു.

www.tariff.trai.gov.in എന്ന ലിങ്കിലൂടെ ട്രായിയുടെ ബീറ്റ വേര്‍ഷന്‍ കാണാം.

Read more topics: TRAI, telcos, tariffs
English summary
TRAI unveils beta site for comparison of telcos’ tariffs
topbanner

More News from this section

Subscribe by Email