Saturday November 17th, 2018 - 12:16:pm
topbanner

സുവര്‍ണക്ഷേത്രത്തെ അവഗണിച്ച് മാതൃക വിനോദസഞ്ചാരകേന്ദ്രം

akhila
സുവര്‍ണക്ഷേത്രത്തെ അവഗണിച്ച് മാതൃക വിനോദസഞ്ചാരകേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട ടുറിസം കേന്ദ്രമായ സുവര്‍ണക്ഷേത്രത്തെ അവഗണിച്ച് മാതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. ബി.ജെ.പി സര്‍ക്കാര്‍ അവഗണന കാണിച്ചുവെന്ന് ആരോപണം. 12 സംസ്ഥാനങ്ങളില്‍ നിന്നായി 17 സ്ഥലങ്ങളാണ് മാതൃക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനായി ചുരുക്കപ്പട്ടികയിലേക്ക് ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

ഇവയില്‍ എട്ടും ബി.ജെ.പി ഭരണ സം സ്ഥാനങ്ങളാണ്. യു.പി, മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ക്ഷേത്രങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും സുവര്‍ണക്ഷേത്രം പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് പഞ്ചാബ് വിനോദസഞ്ചാര വകുപ്പ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു പ്രതിക രിക്കുകയും ചെയ്തു. കൂടാതെ ആന്ധ്രപ്രദേശ്, ഒഡീഷ, പുതുച്ചേരി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രി മാരും തീരുമാനത്തിനെതിരെ പ്രതികരിച്ചു.

2018-19 കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രൂപം നല്‍കിയ മാതൃക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി സന്ദര്‍ശകരുടെ എണ്ണം, വികസനത്തിനുള്ള സാധ്യത, പദ്ധതികള്‍ നടപ്പിലാക്കാനുള്ള പ്രായോഗികത എന്നിവ മുന്‍നിര്‍ത്തിയാണ് ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Read more topics: new delhi, india, bjp, golden temple,
English summary
tourist centers selection ignored by golden temple
topbanner

More News from this section

Subscribe by Email