Tuesday November 13th, 2018 - 9:39:pm
topbanner

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിയെടുത്ത് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവച്ച് 25 കാരി വേശ്യാലയം നടത്തുന്നു ; പോലീസ് രക്ഷപ്പെടുത്തിയവരില്‍ 5 വയസ്സുള്ള കുട്ടിയും

suji
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിയെടുത്ത് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവച്ച് 25 കാരി വേശ്യാലയം നടത്തുന്നു ; പോലീസ് രക്ഷപ്പെടുത്തിയവരില്‍ 5 വയസ്സുള്ള കുട്ടിയും

തെലങ്കാന ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തികൊണ്ടുവന്ന് പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തിയാകാനുമുള്ള മരുന്ന് കുത്തിവച്ച് വേശ്യാലയം നടത്തിവന്ന സംഘം പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 25 കാരന്റെ നേതൃത്വത്തില്‍ നടത്തിവന്ന വേശ്യാലയം കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അതില്‍ അഞ്ചു വയസ്സുകാരിയായ കുട്ടിയും ഉള്‍പ്പെടുന്നു .

ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരും അനാഥരായ കുഞ്ഞുങ്ങളും താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പലപ്പോഴായി കടത്തികൊണ്ടുവന്നതാണ് കുട്ടികളെ. 25 കാരനായ കംസാനി കല്യാണി (25), എന്ന യുവതിയാണ് പ്രധാന നടത്തിപ്പുകാരി. അനിത, സുശീല, നരസിംഹ, ശ്രുതി, സരിത, വാണി, വംശി എന്നി സഹായികളും പിടിയിലായി. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കടത്തിയിരിക്കുന്നത്. പിന്നീട് അവിടെയെത്തിച്ച് ചൂഷണം തുടരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ പോലീസിന്റെയും വിവധ സംഘടനകളുടെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തിലേക്ക് മാറ്റി .

 

 

English summary
tortured injected with growth hormones 5 year olds among 11 rescued from telangana brothels
topbanner

More News from this section

Subscribe by Email