Tuesday November 13th, 2018 - 9:42:pm
topbanner

ശനിയാഴ്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം നോട്ടുകള്‍ മാറ്റി നല്‍കും

AN
ശനിയാഴ്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം നോട്ടുകള്‍ മാറ്റി നല്‍കും

ന്യൂഡല്‍ഹി : ശനിയാഴ്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. നിയന്ത്രണം ഒരു ദിവസത്തേക്ക് മാത്രമാണ്.

മുതിര്‍ന്ന പൗരന്മാര്‍ ഒഴികെയുള്ള ഉപഭോക്താക്കളുടെ അസാധുവായ നോട്ടുകള്‍ ഈ ദിവസം ബാങ്കുകള്‍ മാറ്റി നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാങ്കുകളിലെ തിരക്കു കാരണം അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) മേധാവി രാജീവ് ഋഷി പറഞ്ഞു.

 

 

Read more topics: tomorrow, ban notes, elders
English summary
tomorrow only exchange ban notes for elders
topbanner

More News from this section

Subscribe by Email