Wednesday November 14th, 2018 - 6:06:am
topbanner

ട്രെയിനില്‍ സൈനികന്റെ ലൈംഗികാതിക്രമം; യുവതി ഒളിച്ചത് ബാത്ത്റൂമില്‍ കയറി

Jikku Joseph
ട്രെയിനില്‍ സൈനികന്റെ ലൈംഗികാതിക്രമം; യുവതി ഒളിച്ചത് ബാത്ത്റൂമില്‍ കയറി

ന്യൂഡല്‍ഹി: ഓടികൊണ്ടിരുന്ന തീവണ്ടിയില്‍ സൈനികന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ട്രെയിനിലെ ബാത്ത്റൂമിനുള്ളില്‍ കയറി ലോക്കു ചെയ്താണ് യുവതി സൈനികന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്സപ്രസിലാണ് സംഭവം.

കോട്ടയില്‍ നിന്നും ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനിലേക്കു പോകുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ സൈനികന്‍ തന്നെ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും യുവതി പറയുന്നു. ട്രെയിന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു.

English summary
woman locks herself in train bathroom to escape molestation by soldier
topbanner

More News from this section

Subscribe by Email