Tuesday February 19th, 2019 - 11:27:pm
topbanner

യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവിച്ച അധ്യാപികയ്ക്ക് ദാരുണാന്ത്യം

suji
യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവിച്ച അധ്യാപികയ്ക്ക് ദാരുണാന്ത്യം

ചെന്നൈ ; യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്നു മരിച്ചു. 28 കാരിയായ കൃത്രികയാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം രക്തസ്രാവം മൂലം മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപൂരിലാണ് സംഭവം.

പുതുപാളയത്തിന് അടുത്തുള്ള രത്‌ന ഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയന് ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സ്‌കൂള്‍ ടീച്ചറാണ്. യൂട്യൂബ് വീഡിയോ സഹായത്തോടെ പ്രസവിക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാകുകയായിരുന്നു. കൃത്രികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്നു വയസ്സുള്ള മകളുണ്ട്.

രക്തസ്രാവമാണ് മരണ കാരണം. രണ്ടു മണിയോടെ വേദന തുടങ്ങി. കുഞ്ഞു ജനിച്ച ശേഷം 3.30 ഓടെയാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. സുഹൃത്തും ഭാര്യയും ചേര്‍ന്നാണ് ദമ്പതികളെ വീട്ടില്‍ പ്രസവിപ്പിക്കാന്‍ പ്രേരിപ്പിച്ചതത്രെ. ഇവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോലും ഗര്‍ഭിണിയാണെന്ന് അറിയിച്ചിരുന്നില്ല . തമിഴ്‌നാട്ടില്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കുട്ടിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല .

Viral News

English summary
tn woman dies after using youtube videos to attempt home birth
topbanner

More News from this section

Subscribe by Email