Sunday September 23rd, 2018 - 2:21:am
topbanner

നോട്ടുകള്‍ ബാങ്കിലെത്തിക്കാനായി ഹെലികോപ്റ്ററുകളും വിമാനങ്ങളും

NewsDesk
നോട്ടുകള്‍ ബാങ്കിലെത്തിക്കാനായി ഹെലികോപ്റ്ററുകളും വിമാനങ്ങളും

ന്യൂഡല്‍ഹി: അസാധുവായ കറന്‍സി നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ ബാങ്കിലെത്തിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനായി ഹെലികോപ്‌റുകളേയും വ്യോമസേനയുടെ വിമാനങ്ങളേയും ആശ്രയിക്കുന്നു.

21 ദിവസത്തിനുള്ളില്‍ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം എത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ ആറു ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഒരാഴ്ചയ്ക്കുള്ളില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. നഗരപ്രദേശങ്ങളില്‍ നോട്ടുകള്‍ ആവശ്യത്തിന് എത്തി തുടങ്ങിയതിനാല്‍ തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ നോട്ടെത്തിക്കുന്നതിനാണ്.

ഇന്ത്യയുടെ സാമ്പത്തിക രംഗം പഴയ നിലയിലേക്കു തിരിച്ചെത്താന്‍ ജനുവരി 15 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന കേന്ദ്രനേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം.

നോട്ടുകള്‍ നിരോധിനത്തിലൂടെ സര്‍ക്കാരിന് കൈവരുന്ന അപ്രതീക്ഷിത നേട്ടം ബാങ്കുകളുടെ പുനരവലോകനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു : കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുകേഷ്

Read more topics: Time, transport, cash, bank
English summary
Time to transport cash to banks cut from 21 to 6 days
topbanner

More News from this section

Subscribe by Email