Saturday June 6th, 2020 - 3:17:am

തൃശൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

RA
തൃശൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് ആള്‍ താമസ മില്ലാതെ ഒരു മാസമായി അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും 7.5 പവന്‍ സ്വര്‍ണവും കവര്‍ന്നു. അണ്ടത്തോട് പള്ളിക്ക് തെക്കുഭാഗം പരേതനായ വാലില്‍ മാമുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാമുട്ടിയുടെ ഭാര്യ ഹൈറുന്നീസ ഒരു മാസമായി പാലക്കാടുള്ള മകളുടെ വീട്ടിലാണ് താമസം.

വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. അയല്‍വാസിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ പാലക്കാടുനിന്ന് വന്ന് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അനേഷണം ആരംഭിച്ചു.

 

Read more topics: thrissur, steal case ,report
English summary
thrissur steal case report
topbanner

More News from this section

Subscribe by Email