Thursday November 15th, 2018 - 4:26:pm
topbanner

അമര്‍നാഥ് ഭീകരാക്രമണം: മൂന്ന് പേര്‍ പിടിയില്‍

Anju N C
അമര്‍നാഥ് ഭീകരാക്രമണം: മൂന്ന് പേര്‍ പിടിയില്‍

അനന്തനാഗ്: അമര്‍നാഥ് ഭീകരാക്രമണവുമായി ബന്ധമുള്ള മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജമ്മുകശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. സഹൂര്‍ അഹമ്മദ്, ബിലാല്‍ അഹമ്മദ് റെഷി, ഇസാജ് വാഗി എന്നിവരാണ് പിടിയിലായത്.

ജൂലൈ പത്തിന് നടന്ന ആക്രമണത്തില്‍ ഏട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ക്ക് താമസസൗകര്യം, വാഹനം എന്നീ സഹായങ്ങള്‍ നല്‍കിയത് ഇവരാണെന്നാണ് ഐജി മുനീര്‍ ഖാന്‍ പറഞ്ഞത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റിമാന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

അമര്‍നാഥില്‍ ആക്രമണം നടത്തിയ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക് പൗരനായ അബു ഇസ്മായില്‍, യാവര്‍ എന്നിവരെയാണ് തിരിച്ചറിയഞ്ഞത്. തിരിച്ചറിഞ്ഞ രണ്ടുപേരുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബാക്കി രണ്ട് പേരെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും പോലീസ് അറിയിച്ചു.

English summary
three were arrested in amarnath pilgrim attack
topbanner

More News from this section

Subscribe by Email