Thursday November 15th, 2018 - 8:15:pm
topbanner

ഗുര്‍മീതിനെ സഹായിക്കാന്‍ ശ്രമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

sadu prakash
ഗുര്‍മീതിനെ സഹായിക്കാന്‍ ശ്രമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഛണ്ഡിഗഢ്: ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ സിംങിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഹരിയാന പോലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ്, കോണ്‍സ്റ്റബിളായ രാജേഷുമാണ് അറസ്റ്റിലായത്. വിധി പ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ മൂവരും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.

ബലാത്സംഗ കേസില്‍ ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടെ ഗുര്‍മീതിനെ അനുഗമിച്ചവരായിരുന്നു ഇവര്‍ മൂന്നുപേരും. കേസ് അന്വേഷണത്തില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് പഞ്ച്കുളയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംങ് വ്യക്തമാക്കി.

 

English summary
three police officers arrested fot helping gurmeet
topbanner

More News from this section

Subscribe by Email