Tuesday November 13th, 2018 - 11:03:am
topbanner

മുംബൈയില്‍ കനത്ത മഴ: മൂന്നു മരണം, വ്യോമഗതാഗതത്തെ ബാധിച്ചു

Jikku Joseph
മുംബൈയില്‍ കനത്ത മഴ: മൂന്നു മരണം, വ്യോമഗതാഗതത്തെ ബാധിച്ചു

മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു. വൈദ്യൂതാഘാതമേറ്റാണ് മരണങ്ങളുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ട് മുതലുണ്ടായ മഴയെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്.

അനില്‍ യാദവ് (32) സാറാ യൂനസ് ഖാന്‍ (9) ഓം ഫഡ്താരെ (23) എന്നിവരാണ് മരിച്ചത്. താനെയില്‍ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രധാന സ്ഥലങ്ങളായ പാല്‍ഘര്‍, റായിഘഡ്, രത്നഗിരി തുടങ്ങിയ സ്ഥലങ്ങള്‍ ഉച്ചയോടെ തന്നെ മേഘാവൃതമാകുകയും വൈകിട്ടോടെ കനത്ത മഴ പെയ്യുകയുമായിരുന്നു.

മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു. ജെറ്റ് എയര്‍വേയ്സ്, ഗോ എയര്‍, ഖത്തര്‍ എയര്‍വേയ്സ് എന്നീ കമ്പനികളുടെ വിമാനങ്ങളും വൈകി. 1970-ന് ശേഷമുണ്ടായ കനത്ത മഴയാണിതെന്ന് നിരവധിയാളുകള്‍ ട്വിറ്റ് ചെയ്തു.

English summary
three electrocuted as pre-monsoon showers hit parts of mumbai, several flights delayed
topbanner

More News from this section

Subscribe by Email