Wednesday November 14th, 2018 - 6:16:am
topbanner

മുംബൈ ഹൗറാ മെയില്‍ പാളം തെറ്റി; 12 ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
മുംബൈ ഹൗറാ മെയില്‍ പാളം തെറ്റി; 12 ട്രെയിനുകള്‍ റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുംബൈ-ഹൗറ മെയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.

എസ്-12, എസ്-13, പാന്‍ട്രി കാര്‍ കോച്ചുമാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മുംബൈ ഡിവിഷനിലെ നാസിക്ക് ജില്ലയിലുള്ള ഇഗത്പുരി എന്ന സ്ഥലത്തു വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാളം തെറ്റിയത്.

സംഭവത്തെ തുടര്‍ന്നു ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതേത്തുടര്‍ന്ന് ഗതാഗതം സ്ഥംഭിച്ചിരിക്കുകയാണ്.

English summary
three coaches of mumbai-howrah mail derail near igatpuri in maharashtra; 12 trains cancelled
topbanner

More News from this section

Subscribe by Email