Thursday September 20th, 2018 - 4:06:am
topbanner
Breaking News

മഹാരാഷ്ട്രയില്‍ 250 പേര്‍ക്ക്‌ ഭക്ഷ്യ വിഷബാധ ; മൂന്നു കുട്ടികള്‍ മരിച്ചു

suji
മഹാരാഷ്ട്രയില്‍ 250 പേര്‍ക്ക്‌ ഭക്ഷ്യ വിഷബാധ ; മൂന്നു കുട്ടികള്‍ മരിച്ചു

റായ്ഗഢ് ; മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരതരമാണ്. കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഗൃഹപ്രവേശന ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്.

ഗ്രാമത്തിലെ സുഭാഷ് മാനേയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രഗതി ഷിന്‍ഡെ (12), റിഷികേശ് ഷിന്‍ഡെ(12) കല്യാണി ഷിന്‍ഗോത്തെ(7 ) എന്നീ കുട്ടികളാണ് മരിച്ചത്.

അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിരുന്നില്‍ കുട്ടികള്‍ക്കാണ് തലകറക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്. മുതിര്‍ന്നവര്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടതോടെ ഭക്ഷ്യ വിഷബാധയെന്ന് മനസിലാക്കി ആശുപത്രിയിലെക്കെത്തിക്കുകയായിരുന്നു.കീടനാശിനിയാണ് വിഷബാധയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

English summary
three children die 250 suffer food poisoning in maharashtra
topbanner

More News from this section

Subscribe by Email