Thursday July 19th, 2018 - 11:25:am
topbanner

മൂന്നു നവജാത ശിശുക്കളുടെ മൃതദേഹം ബാഗിലടച്ചനിലയില്‍

rajani v
മൂന്നു നവജാത ശിശുക്കളുടെ മൃതദേഹം ബാഗിലടച്ചനിലയില്‍

മധ്യപ്രദേശ് : മൂന്നു നവജാത ശിശുക്കളുടെ മൃതദേഹം ബാഗിലടച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗറില്‍ പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ വഴിവക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഗോപാല്‍ഗഞ്ജ് പോലീസ് അറിയിച്ചു. മൃതദേഹങ്ങളില്‍ രണ്ടെണ്ണം പെണ്‍കുഞ്ഞുങ്ങളുടേതാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ജനിച്ച കുഞ്ഞുങ്ങളുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ബാഗ് കണ്ടെത്തിയ നാട്ടുകാരാണ് മൃതദേഹം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. സമീപത്തെ ആശുപത്രികളില്‍ കഴിഞ്ഞദിവസം ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് അന്വേഷിച്ചു വരുകയാണ് പോലീസ്.

English summary
three child deadboady founded bag madhyapredesh
topbanner

More News from this section

Subscribe by Email