Wednesday September 26th, 2018 - 10:33:am
topbanner

കാമുകന്റെ മുന്നിലിട്ട് യുവതിയെ കൂട്ട മാനഭംഗം; രണ്ട് പേര്‍ പിടിയില്‍

Jikku Joseph
കാമുകന്റെ മുന്നിലിട്ട് യുവതിയെ കൂട്ട മാനഭംഗം; രണ്ട് പേര്‍ പിടിയില്‍

പനാജി: കാമുകന്റെ മുന്നിലിട്ട് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയപാല്‍ (23), റാം സന്തോഷ് ബാരിയ (19) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

സൗത്ത് ഗോവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ക്രൂര പീഡനം നടന്നത്. സെര്‍നാവതി ബീച്ചിലാണ് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഘത്തിന് ശേഷം യുവതിയെയും യുവാവിനെയും നഗ്നരാക്കി ഇവര്‍ ചിത്രങ്ങളെടുക്കുകയും പണം ആവിശ്യപ്പെടുകയും ചെയ്തു.

അറസ്റ്റിലായ ഇവരും ഗോവയില്‍ സഞ്ചാരികളായി എത്തിയതാണ്. മൂന്നാമനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കൂട്ടബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Read more topics: three, arrested, south, goa, gang rape
English summary
three arrested in south goa gang rape
topbanner

More News from this section

Subscribe by Email