Monday March 18th, 2019 - 11:32:pm
topbanner
topbanner

ആയുഷ്മാന്‍ ഭാരത് ആരംഭിച്ച് മണിക്കൂറിനുള്ളില്‍ ഭാഗമായത് ആയിരക്കണക്കിന് പേര്‍

suji
ആയുഷ്മാന്‍ ഭാരത് ആരംഭിച്ച് മണിക്കൂറിനുള്ളില്‍ ഭാഗമായത് ആയിരക്കണക്കിന് പേര്‍

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്ന വിശേഷണം സ്വന്തമാക്കിയ ആയുഷ്മാന്‍ ഭാരത് തുടങ്ങി മണിക്കൂറുകള്‍ക്കകം പദ്ധതിയില്‍ ഭാഗമായത് ആയിരങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഗുണഭോക്താക്കളായി ചേര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി മോദി റാഞ്ചിയില്‍ പദ്ധതി ഉത്ഘാടനം ചെയ്തത്. എന്നാല്‍ ഇന്ന് മുതല്‍ക്കായിരുന്നു ഔദ്യോഗികമായി പദ്ധതി നിലവില്‍ വന്നത്.

ഒരു കുടുംബത്തിന് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്. രാജ്യത്തെ ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി തുടക്കമിടും എന്നും വിലയിരുത്തപ്പെടുന്നു. സെപ്തംബര്‍ 25 ന് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യയുടെ ജന്‍മദിനം മുതല്‍ക്കാണ് പദ്ധതി രാജ്യത്ത് നിലവില്‍ വരിക. 2011ല്‍ സാമ്പത്തിക സര്‍വ്വേയില്‍ കൂടിയാണ് ഗുണഭോക്താക്കളെ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവര്‍ക്കും പങ്കുചേരാനാവും.

Viral News

Read more topics: thousands, ayush bharat
English summary
thousands join in ayush bharat
topbanner

More News from this section

Subscribe by Email