Thursday December 13th, 2018 - 5:10:pm
topbanner

തൂത്തുക്കുടി പോലീസ് വെടിവെയ്പ് ;കൊല്ലപ്പെട്ടവരുടെ കുടുബാഗംങ്ങള്‍ക്ക് ധനസഹായം

rajani v
തൂത്തുക്കുടി പോലീസ് വെടിവെയ്പ് ;കൊല്ലപ്പെട്ടവരുടെ കുടുബാഗംങ്ങള്‍ക്ക് ധനസഹായം

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുബാഗംങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി പറഞ്ഞു.

പോലീസ് വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷവും നിരാസ പരിക്കേറ്റവര്‍ക്ക്ഒരുലക്ഷം രൂപയും നല്‍കും. വെടിവെയ്പ് ഒരു റിട്ടയേര്‍ഡ് ജഡ്ജ് അന്വേഷിക്കുമെന്നും പളനിസ്വാമി വ്യക്തമാക്കി.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി തൂത്തുക്കുടിയില്‍ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നതു മൂലം പ്രദേശത്തെ വെള്ളം മലിനമാകുന്നുവെന്ന് നാട്ടുകാരുടെ ആരോപിക്കുന്നു.

 

 

English summary
thoothukudi police fire issue govt
topbanner

More News from this section

Subscribe by Email