Wednesday November 21st, 2018 - 1:18:am
topbanner

മോഷ്ടാക്കള്‍ കവര്‍ന്ന 99 പവന്‍ സ്വര്‍ണം തിരികെ നല്‍കി; കൂടെ ഉപദേശവും

NewsDesk
മോഷ്ടാക്കള്‍ കവര്‍ന്ന 99 പവന്‍ സ്വര്‍ണം തിരികെ നല്‍കി; കൂടെ ഉപദേശവും

മംഗളുരു: മംഗളൂരുവിലെ അഡുമരോളിയില്‍ മാരികാമ്പ ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്ന 99 പവന്‍ സ്വര്‍ണം രണ്ടാംദിവസം ഉടമകള്‍ക്ക് തിരിച്ചുനല്‍കി.

ശേഖര്‍ കുന്ദറിന്റെയും ഭാര്യ തിലോത്തമയുടെയും സ്വര്‍ണമാണ് ശനിയാഴ്ച പകല്‍ മോഷണംപോയത്. മെക്കാനിക്കായ ശേഖറും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ തിലോത്തമയും ജോലിക്കുപോയ സമയത്ത് വീടിനുപിന്നിലെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. സ്വര്‍ണത്തിനൊപ്പം 13,000 രൂപയും നഷ്ടമായിരുന്നു.

എന്നാല്‍ പണം തിരികെ നല്‍കിയില്ല. സ്വര്‍ണം വീട്ടില്‍സൂക്ഷിക്കാതെ ലോക്കറില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന കത്തുള്‍പ്പെടെ ബൈക്കിലെത്തിയ രണ്ടുപേര്‍ സ്വര്‍ണം പൊതിയിലാക്കി വീടിനുമുറ്റത്തേക്ക് എറിയുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ വീട്ടുമുറ്റത്ത് എന്തോ വന്നുവീഴുന്ന ശബ്ദംകേട്ട് നോക്കുമ്പോഴാണ് സ്വര്‍ണപ്പൊതി കണ്ടത്. സ്വര്‍ണവും കത്തും പ്ലാസ്റ്റിക് കൂട്ടിലാക്കിയ നിലയിലായിരുന്നു. ബൈക്കില്‍ രണ്ടുേപരുണ്ടായിരുന്നതായി അവര്‍ പോലീസിനോട് പറഞ്ഞു. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് കങ്കനാടി പോലീസ് പറഞ്ഞു.

Read more topics: Thieves, gold
English summary
Thieves return the stolen gold to its owner
topbanner

More News from this section

Subscribe by Email