Saturday July 21st, 2018 - 1:08:pm
topbanner
Breaking News

നാടക പ്രവര്‍ത്തക ശോഭ സെന്‍ അന്തരിച്ചു

Anju N C
നാടക പ്രവര്‍ത്തക ശോഭ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത നാടക പ്രവര്‍ത്തക ശോഭ സെന്‍(93) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നാടക നടന്‍ ഉത്പല്‍ ദത്തിന്റെ ഭാര്യയാണ് ശോഭ സെന്‍. 1960ലാണ് ഉത്പല്‍ ദത്തിനെ വിവാഹം കഴിക്കുന്നത്.

ബെത്തുന്‍ കോളേജില്‍ നിന്ന് ബിരുദ്ധം നേടിയശേഷം ഗണനാട്യ സന്‍സ്ത എന്ന സംഘത്തില്‍ ചേര്‍ന്ന ശോഭ, നായികയായ നഭന്നയുടെ വേഷം ചെയ്തു. പിന്നീട് പീപ്പിള്‍സ് തിയേറ്റര്‍ ഗ്രൂപ്പായി മാറിയ ലിറ്റില്‍ തിയേറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാരിക്കേഡ്, തിത്തുമിര്‍, തിനെര്‍ തലോയാര്‍ എന്നിവ അവയില്‍ ചിലതാണ്.

ഏക് അധൂരി കഹാനി, ഏക് ദിന്‍ പ്രതിദിന്‍, ദേക്ത, പസന്ത് അപ്‌നി അപ്‌നി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശോഭയുടെ മരണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചിച്ചു.

 

English summary
thratre personality shobha sen dies
topbanner

More News from this section

Subscribe by Email