Wednesday February 20th, 2019 - 7:00:am
topbanner

സെയില്‍സ്മാന്‍മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

akhila
സെയില്‍സ്മാന്‍മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ സെയില്‍സ്മാന്‍മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കിച്ചന്‍ചിമ്മിനി എന്ന കമ്പനിയിലെ സെയില്‍സ്മാന്‍മാരെയാണ് അലിപൂര്‍ സ്വദേശിയായ മധുമതി സാഹ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പണം വാങ്ങാനായി വീട്ടിലേക്കെത്തിയ അമിത് ചക്രബര്‍ത്തി, സോമനാഥ് മോന്‍ണ്ടല്‍ എന്നിവരെ പാനീയത്തില്‍ വിഷം കലര്‍ത്തിയാണ് യുവതി കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ അമിത് ചക്രബര്‍ത്തി അബോധാവസ്ഥയിലായത് കണ്ട സോമനാഥ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ മധുമതി സാഹയ്ക്കെതിരെ കേസെടുത്തു. മധുമതി കഴിഞ്ഞ മാസം കമ്പനിയില്‍ നിന്നും ചിമ്മിനി വാങ്ങിയിരുന്നു.

പൈസയ്ക്ക് പകരം മധുമതി നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. പിന്നീട് കമ്പനി മധുമതിയെ സമീപിച്ചപ്പോള്‍ പണം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ സെയില്‍സ്മാന്‍മാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മധുമതി.

 

Viral News

Read more topics: woman, arrested, salesmen
English summary
the woman arrested for attempts to kill the salesmen
topbanner

More News from this section

Subscribe by Email