Wednesday November 14th, 2018 - 12:38:pm
topbanner

നീതി ആയോഗ് കണക്കുപ്രകാരം 30 ലക്ഷത്തിലധികം പുതിയ തൊഴിലുകള്‍

akhila
നീതി ആയോഗ് കണക്കുപ്രകാരം 30 ലക്ഷത്തിലധികം പുതിയ തൊഴിലുകള്‍

ന്യൂഡല്‍ഹി: നീതി ആയോഗ് കണക്കുപ്രകാരം 30 ലക്ഷത്തിലധികം പുതിയ തൊഴില്‍ സാധ്യമാകുന്നത്. രാജ്യത്ത് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുള്ള കണക്കുകളാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറിനും 2018 ഫെബ്രുവരിക്കുമിടയില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ 31.1 ലക്ഷം ജോലിക്കാര്‍ രജിസ്റ്റര്‍ ചെയ്തു.

മൂന്ന് സ്ഥാപനങ്ങളില്‍ നിന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി എന്നിവര്‍ പുറത്തുവിട്ട ശമ്പളപ്പട്ടികയിലെ ലഭിച്ച വിവരങ്ങള്‍ തൊഴില്‍ രൂപവത്കരണത്തിന്റെ കാര്യത്തില്‍ മാറ്റം കുറിക്കുന്നതാണെന്ന് നീതി ആയോഗ് പറഞ്ഞു.

നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍രൂപവത്കരണത്തിലും സാമ്പത്തികമേഖലയെ പൂര്‍ണമായും നിയമവിധേയമാക്കുന്നതിനും സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാണ്. പുതിയ പെന്‍ഷന്‍ പദ്ധതിയിലൂടെ (എന്‍.പി.എസ്), ഒന്നാം നിര അക്കൗണ്ടുകളില്‍ നിന്നും 4.2 ലക്ഷം പുതിയ ശമ്പളപ്പട്ടികകളും 50 ലക്ഷത്തോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ശമ്പളവിവരങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ഐ.സി.എ.ഐ., ബാര്‍ കൗണ്‍സില്‍, മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും മാസശമ്പളപ്പട്ടിക ഇത്തരത്തില്‍ തയ്യാറാക്കുന്നു.

Read more topics: newdelhi, niti aayog
English summary
the new jobs are according to the niti aayog
topbanner

More News from this section

Subscribe by Email