Tuesday November 13th, 2018 - 8:53:am
topbanner

പീഡന ശ്രമം തടഞ്ഞ യുവതിയെ ചുട്ടുകൊന്നു

suji
പീഡന ശ്രമം തടഞ്ഞ യുവതിയെ ചുട്ടുകൊന്നു

ലക്‌നൗ ; പീഡന ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ നാലംഗ സംഘം ചുട്ടുകൊന്നു. യുപിയിലെ സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. അക്രമം നടക്കുമ്പോള്‍ ആറു വയസ്സുള്ള മകള്‍ മാത്രമായിരുന്നു യുവതിയ്‌ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡന ശ്രമം തടഞ്ഞ യുവതിയെ നാലംഗ സംഘം തീ കൊളുത്തി കൊല്ലുകയായിരുന്നു.

എന്നാല്‍ പീഡന ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് സാംബല്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിഞ്ഞെന്നും ചില ഗ്രാമവാസികളാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതിയുടെ ഭര്‍ത്താവ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. യുവാക്കള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്ന് യുവതി പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

Read more topics: girl,burnt alive, rape
English summary
the girl was burnt alive
topbanner

More News from this section

Subscribe by Email