Thursday May 24th, 2018 - 5:33:pm
topbanner

കര്‍ണാടകത്തില്‍ നടന്നത് പാകിസ്താനില്‍ മാത്രം നടക്കുന്ന സംഭവങ്ങള്‍: രാഹുല്‍ ഗാന്ധി

akhila
കര്‍ണാടകത്തില്‍ നടന്നത് പാകിസ്താനില്‍ മാത്രം നടക്കുന്ന സംഭവങ്ങള്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകത്തിലുണ്ടായ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ പാകിസ്താനില്‍ മാത്രമേ നടക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിക്കൊണ്ട് ഇന്ത്യയുടെ ശബ്ദം അമര്‍ച്ചചെയ്യുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ തിരഞ്ഞെടുത്ത് ഗവര്‍ണറുടെ നടപടിയെ ചൂണ്ടിക്കാട്ടിയാണിത് പാകിസ്താനില്‍ മാത്രമേ സംഭവിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബിജെപിയുടെ യുക്തിരഹിതമായ നിര്‍ബന്ധബുദ്ധി ഭരണഘടനയ്ക്കു നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണെന്നും ബിജെപി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ പരാജയമോര്‍ത്ത് ഇന്ത്യ വിലപിക്കുകയായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വാജുഭായ് ബാല ബിജെപിയെ ക്ഷണിക്കുകയും കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്യതിരുന്നു. രാത്രി വൈകി സുപ്രീം കോടതി വാദം കേട്ടെങ്കിലും യദ്യൂരപ്പയുടെസത്യപ്രതിജ്ഞ തടയാന്‍ കോടതി തയ്യാറായില്ല.

സത്യപ്രതിജ്ഞാ ചടങ്ങിനു മുന്‍പായി പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചത്. കര്‍ണാടകത്തിലെ ഇപ്പോഴത്തെ അവസ്ഥ ഒരുഭാഗത്ത് എംഎല്‍എമാരും മറുഭാഗത്ത് ഗവര്‍ണറും എന്നതാണെന്നും രാജ്യത്ത് ഭരണഘടന കടുത്ത അപകടസ്ഥിതി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അവരുടെ ആള്‍ക്കാരെക്കൊണ്ട് നിറയ്ക്കുകയാണെന്നും അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഇത് ഇടവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read more topics: karnataka, election, rahul gandhi
English summary
the events in karnataka can be found only in pakistan

More News from this section

Subscribe by Email