Tuesday October 23rd, 2018 - 6:47:am
topbanner
Breaking News

എടിഎമ്മില്‍ നിന്ന് കിട്ടിയത് അഞ്ഞൂറിന്റെ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍

akhila
എടിഎമ്മില്‍ നിന്ന് കിട്ടിയത് അഞ്ഞൂറിന്റെ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍

ന്യൂഡല്‍ഹി: എ ടി എമ്മില്‍നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ 500 രൂപാ നോട്ട്. ബറേലി സ്വദേശിയായ അശോക് പാഠക് ഞായറാഴ്ച വൈകുന്നേരം യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഭാഷ് നഗറിലുള്ള എ ടി എമ്മില്‍നിന്ന് 4500 രൂപ പിന്‍വലിച്ചതിലാണ് ആര്‍ ബി ഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ നോട്ടുകള്‍ക്കു പകരം സി ബി ഐ (ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ)യുടെ നോട്ട് ലഭിച്ചത്.

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ ശരിക്കുള്ള 500 രൂപയുമായി സാമ്യമുള്ളതാണെങ്കിലും നോട്ടിനു മുകളില്‍ വലതുവശത്തായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്നതിനു പകരം ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയെന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. എ ടി എമ്മില്‍നിന്ന് പണം പിന്‍വലിക്കാമെത്തിയ പ്രദീപ് ഉത്തം, ഇന്ദ്രകുമാര്‍ ശുക്ല എന്നിവര്‍ക്കും ചില്‍ഡ്രന്‍ ബാങ്കിന്റെ 500 രൂപാ നോട്ടുകള്‍ ലഭിച്ചെന്നും മൂന്നുപേരും ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയതായും അശോക് പറഞ്ഞു.

എ ടി എമ്മില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. എ ടി എം പരിശോധിച്ചെങ്കിലും വ്യാജനോട്ടുകള്‍ കണ്ടെത്താനായില്ലെന്നും എ ടി എമ്മില്‍ പണം നിക്ഷേപിക്കുന്നത് ബാങ്ക് അല്ലെന്നും പുറത്തുനിന്നുള്ള ഏജന്‍സികളാണെന്നും പണം നിക്ഷേപിച്ച ഏജന്‍സിക്കെതിരെ നടപടി എടുക്കുകയോ കരിമ്പട്ടികയില്‍ പെടുത്തണമെന്നോ ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു .. .

English summary
the children bank of india 500 rupee notes were found at the ATM
topbanner

More News from this section

Subscribe by Email