Monday February 18th, 2019 - 1:52:am
topbanner

ജഡ്ജി ശിക്ഷാ വിധി വായിച്ചു തീർന്നയുടനെ പീഡനക്കേസിലെ പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

NewsDesk
ജഡ്ജി ശിക്ഷാ വിധി വായിച്ചു തീർന്നയുടനെ പീഡനക്കേസിലെ പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാ വിധി കേട്ടതിനു പിന്നാലെ കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിജയ് സോളങ്കി എന്ന പ്രതിയാണ് ജഡ്ജി വിധി വായിച്ചുകഴിഞ്ഞയുടനെ കോടതിയിൽ നിന്നും രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ബൽവാനി ജില്ലയിലെ ഒരു കോടതിയിലാണ് സംഭവം. വിജയ് സോളങ്കിക്ക് കോടതി പത്ത് വർഷം തടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015ലാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്.

വിജയ് സോളാങ്കിയുടെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയിലുണ്ടായിരുന്നവർ സ്തബ്ധരായി. പോലീസുകാർ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല.

Viral News

Read more topics: court, accused, escaped,
English summary
the accused in the rape case escaped from the court
topbanner

More News from this section

Subscribe by Email