Sunday September 23rd, 2018 - 8:14:am
topbanner

പേടിഎം സിഇഒയെ കയറ്റിയ റിക്ഷാവാലയ്ക്ക് കൈനിറയെ ദീപാവലി സമ്മാനം

NewsDesk
പേടിഎം സിഇഒയെ കയറ്റിയ റിക്ഷാവാലയ്ക്ക് കൈനിറയെ ദീപാവലി സമ്മാനം

ലക്‌നൗ: കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് ജീവിതം മാറിമറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉത്തര്‍ പ്രദേശിലെ റിക്ഷാവാല മണിറാം. യഷ് ഭാരതി അവാര്‍ഡ്
ജേതാവായ പേടി.എമ്മിന്റെ സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ്മയായിരുന്നു ഇയാളുടെ റിക്ഷയിലെ കഴിഞ്ഞദിവസത്തെ യാത്രക്കാരന്‍.

മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കാണാന്‍ പോകുന്നതിനിടെ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതോടെ വിജയ് ശേഖര്‍ റിക്ഷാവാലയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

സ്വന്തം കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന 'അതിഥി' റിക്ഷയില്‍ എത്തിയത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. സി.ഇ.ഒയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്ത യാദവ് മണിറാമിനോടും കാര്യങ്ങള്‍ തിരക്കാന്‍ മറന്നില്ല.

റായിബറേലി സ്വദേശിയാണ് മണിറാം. അദ്ദേഹത്തിന്റെ കുടുംബം, കുട്ടികള്‍ എല്ലാ വിവരവും മുഖ്യമന്ത്രി അന്വേഷിച്ചു. അരമണിക്കൂറിനു ശേഷം മുഖ്യമന്ത്രിയുടെ വീട്ടില്‍ പുറത്തുവന്ന മണിറാം പുതിയൊരു ഇ റിക്ഷയുടെ ഉടമസ്ഥനായിട്ടാണ്, പോക്കറ്റില്‍ 6000 രൂപ, ഭാര്യയ്ക്ക് സമാജ്‌വാദി നല്‍കുന്ന പെന്‍ഷനുള്ള അനുവാദം, ലക്‌നൗവിലൊരു വീട്. ദീപാവലിക്ക് കൈനിറയെ സമ്മാനങ്ങളാണ് മണിറാമിന് ലഭിച്ചത്.

റിക്ഷയില്‍ എത്തിയ ശേഖറിന്റെ ചിത്രം മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിജയ ശേഖറിന് ഞങ്ങളെ കാണാന്‍ റിക്ഷയില്‍ വരേണ്ടിവന്നുവെന്ന് ഫോട്ടൊയ്‌ക്കൊപ്പം അദ്ദേഹം അടിക്കുറിപ്പും നല്‍കി. ലക്‌നോ മെട്രോ വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളം വിളിക്കുന്നു; നികേഷേ തിരിച്ചു വാ, അങ്കക്കച്ച വീണ്ടും മുറുക്കി എംവി നികേഷ് കുമാര്‍

English summary
Thanks to traffic jams in Lucknow, Paytm CEO visits Akhilesh Yadav on a rickshaw
topbanner

More News from this section

Subscribe by Email