Tuesday September 25th, 2018 - 9:20:am
topbanner

പഞ്ചാബില്‍ വ്യോമസേന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം; 3 പേര്‍ മരിച്ചു

NewsDesk
പഞ്ചാബില്‍ വ്യോമസേന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം; 3 പേര്‍ മരിച്ചു

ചണ്ഡിഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തിനുനേരെ നടത്തിയ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും ഒരു ടാക്‌സി ഡ്രൈവറുമടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.
നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മറ്റു രണ്ടുപേര്‍ക്കെതിരെ സൈന്യം വെടിവെപ്പു തുടരുകയാണ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ആക്രമണം നടന്നത്.
ഒരു എസ്.പിയുടെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ പ്രദേശത്ത് എത്തിയത്. വ്യോമസേന കേന്ദ്രത്തിന്റെ അരികിലുള്ള കെട്ടിടത്തില്‍ നിന്നും ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചു.
കേന്ദ്രത്തിലെ വിമാനങ്ങള്‍ക്ക് കേട്പാട് വരുത്താനായിരുന്നു ഭീകരരുടെ പദ്ധതി. ടെക്‌നിക്കല്‍ വിഭാഗത്തില്‍ കടക്കാനും ഭീകരര്‍ ശ്രമിച്ചു. എന്നാല്‍ ഇത് തടയാന്‍ സാധിച്ചതായി സേന വൃത്തങ്ങള്‍ അറിയിച്ചു. വിമാനങ്ങള്‍ക്ക് കേട്പാടുകള്‍ പറ്റിയിട്ടില്ലെന്നും സേന വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more topics: Terrorist, Pathankot, Air Force
English summary
Terrorists attack Pathankot Air Force base in Punjab, gunfight on
topbanner

More News from this section

Subscribe by Email