Wednesday November 21st, 2018 - 10:20:am
topbanner

സ്‌ഫോടനവും വെടിവെപ്പും; പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ മൂന്നാം ദിവസവും സംഘര്‍ഷം

NewsDesk
സ്‌ഫോടനവും വെടിവെപ്പും; പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ മൂന്നാം ദിവസവും സംഘര്‍ഷം

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തിനുള്ളില്‍ നിന്നും മൂന്നാംദിനവും സ്‌ഫോടനവും വെടിവെപ്പും. എയര്‍ ബേസിനുള്ളില്‍ ഇനിയും രണ്ട് ഭീകരരുണ്ടെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

രണ്ടു ഭീകരര്‍ എയര്‍ബേസ് ക്യാമ്പിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനകളെത്തുടര്‍ന്നാണ് ഓപ്പറേഷന്‍. വ്യോമസേന, കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങള്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നുണ്ട്. വ്യോമസേനാ ഹെലികോപ്ടറുകള്‍ സ്ഥലത്തു നിരീക്ഷണം നടത്തുന്നുണ്ട്.

പാക് അതിര്‍ത്തിക്ക് സമീപമുള്ള പത്താന്‍കോട്ട് എയര്‍ബേസില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരര്‍ അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മലയാളി എന്‍എസ്ജി കമാന്‍ഡോയടക്കം ഏഴ് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിട്ടിരുന്നു.

Read more topics: Pathankot, India, Terrorist
English summary
On Day 3, India Searches For More Terrorists At Pathankot Base
topbanner

More News from this section

Subscribe by Email