Monday February 18th, 2019 - 1:58:pm
topbanner

നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചു ; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

suji
നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചു ; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. അഖ്‌നൂര്‍ സെക്ടറിലാണ് സംഭവം. ഭീകരനില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമം കാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ഭീകരന്റെ ലക്ഷ്യം.

ഭീകരനില്‍ നിന്ന് 234 വെടിയുണ്ടകളും പത്തു തോക്കുകളും 15 ഗ്രനേഡുകളും കണ്ടെത്തി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇനിയും നുഴഞ്ഞുകയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .

ഭീകരന് പിന്നാലെ ലവായ്പൂരില്‍ ഒരു സ്ത്രയേയും ആയുധ ശേഖരവുമായി പിടികൂടി. ജമ്മുകശ്മീരില്‍ പോലീസ് ലവായ്പൂര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഗ്രനേഡുകളും തോക്കുകളുമായി സ്ത്രീ പിടിയിലായത്. സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല .

 

Viral News

Read more topics: terrorist , killed
English summary
terrorist killed in kashmir border
topbanner

More News from this section

Subscribe by Email