Wednesday October 17th, 2018 - 1:44:pm
topbanner
Breaking News

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ സൈന്യത്തിന് നേരേ ആക്രമണം

Jikku Joseph
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ സൈന്യത്തിന് നേരേ ആക്രമണം

ശ്രീനഗര്‍: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി കശ്മീരില്‍ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സേനയോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം സൈന്യത്തിന് നേരേ ആക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ജമ്നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഒരു കൂട്ടം ഭീകരര്‍ വെടിയുതിര്‍ത്തു.

റംസാന്‍ മാസത്തില്‍ ജമ്മു കശ്മീരില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്. പുണ്യമാസത്തില്‍ താഴ്വരയില്‍ ഭീകര വിരുദ്ധ നടപടികള്‍ ഉണ്ടാവില്ലെന്നും കേന്ദ്രം അറിയിച്ചതായി നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

റംസാന്‍ മാസത്തില്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ആത്മരക്ഷയ്ക്കും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ആവശ്യമായ നടപടികള്‍ മതിയെന്നാണ് കേന്ദ്രനിര്‍ദേശം.

കേന്ദ്ര തീരുമാനം ശുഭകരമാണെന്നും എല്ലാവരും അതിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മെഹ്ബൂബ മുഫ്തി അറിയിച്ചു. സമാധാനപ്രിയരായ മുസ്ലീംകള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ വ്രതം എടുക്കുന്നതിനുള്ള സാഹചര്യമാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 

Read more topics: terrorist, attack, shoppiyan
English summary
terrorist attack in shoppiyan
topbanner

More News from this section

Subscribe by Email