Wednesday September 26th, 2018 - 4:21:pm
topbanner

പഞ്ചാബ് തീവ്രവാദി ആക്രമണം; നാലു ഭീകരരെയും വധിച്ചു

NewsDesk
പഞ്ചാബ് തീവ്രവാദി ആക്രമണം; നാലു ഭീകരരെയും വധിച്ചു

ചണ്ഡിഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമകേന്ദ്ര ആക്രമിക്കാനെത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികര്‍ക്കും ഒരു ടാക്‌സി ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടമായി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഭീകരര്‍ ആക്രമണം നടന്നത്. ഒരു എസ്പിയുടെ വാഹനം തട്ടിയെടുത്ത് ഭീകരര്‍ പ്രദേശത്തേക്ക് എത്തുയായിരുന്നു.

സൈനികരുടെ വേഷത്തില്‍ എത്തിയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. വ്യോമത്താവളത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മിഗ് 29 വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് വ്യോമത്താവളത്തില്‍ ഉണ്ടായിരുന്നത്. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയില്ല.

Read more topics: Air Base, Punjab, terrorist, Soldier
English summary
4 Terrorists, 2 Soldiers Killed In Terror Attack At Air Base In Punjab
topbanner

More News from this section

Subscribe by Email