Wednesday April 25th, 2018 - 12:29:pm
topbanner

പത്തുവയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

rajani v
പത്തുവയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

നോയിഡ: അമ്മ ജോലിയ്ക്കുപോയ തക്കം നോക്കി പത്തുവയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു. ശനിയാഴ്ചയാണ് മഹോബ ജില്ലയിലെ സുഭാഷ് നഗറില്‍ സംഭവം നടന്നത്. മദ്യലഹരിയില്‍ എത്തിയ പിതാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ക്കു നേരെയുണ്ടായ അതിക്രമം അമ്മ അറിഞ്ഞത്. ഇതേ തുടര്‍ന്ന് അടുത്തദിവസം മകളെ കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി അമ്മ പരാതി നല്‍കി.സംഭവത്തില്‍ തിങ്കളാഴ്ച പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പിതാവിനെ അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളാണ് ഉള്ളത്.

അമ്മ മറ്റു രണ്ടു കുട്ടികളെ സമീപ ഗ്രാമത്തിലെ പാടത്ത് ജോലിക്കു പോയപ്പോള്‍ ഒപ്പം കൊണ്ടുപോയിരുന്നു. പിതാവിനൊപ്പം വീട്ടിലുണ്ടായിരുന്നത് രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി മാത്രമാണ്. ഈ സമയത്താണ് മദ്യലഹരിയിലെത്തിയ പിതാവ് മകളെ പീഡിപ്പിച്ചത്.

 

 

Read more topics: tenyears, old girl, rape
English summary
tenyears old girl rape

More News from this section

Subscribe by Email