ചെന്നൈ: അമ്പലത്തില്‍ നിന്നുള്ള പ്രസാദത്തില്‍ നിന്നും വിഷബാധയേറ്റ് രണ്ടുപേര്‍ മരിച്ചു മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് ലോഗനായകി, സാവിത്രി എന്നവര്‍ മരണമടഞ്ഞത്.
തമിഴ്നാട് മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ പ്രസാദം കഴിച്ച രണ്ടു പോരാണ് മരിച്ചത്. ഇവിടെ നിന്ന് പ്രസാദം കഴിച്ച മുപ്പതോളം പേരെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു വരുന്നുവെന്നു പോലീസ് വ്യക്തമാക്കി. മോശമായ നെയ്യും, എണ്ണയുമായിരിക്കാം ഭഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.