Wednesday November 21st, 2018 - 10:20:pm
topbanner

യുഎഇയില്‍ തീപിടുത്തം; അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

NewsDesk
യുഎഇയില്‍ തീപിടുത്തം; അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

ഹൈദരാബാദ്: ഒക്ടോബര്‍ 19ന് അബുദാബിയിലെ ധുവാമിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് തെലങ്കാന സ്വദേശികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.

കമറെഡ്ഡി സ്വദേശി പിറ്റ്‌ല നരേഷ് (25), നിര്‍മ സ്വദേശി മലവത് പ്രകാശ് നായിക് (29), നിര്‍മല്‍ സ്വദേശികളായ അഖിലേഷ് (22), ബൈറി ഗംഗാരാജു (20),
നിസാമാബാദ് സ്വദേശി ടോത രാകേഷ് (32) എന്നിവരാണ് മരിച്ചത്.

തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടുത്തിടെ യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ അവിടെ തൊഴിലാളികളുമായി സംസാരിക്കവെയാണ് ഈ വിവരം പുറത്ത് വന്നത്.

ധുവാമിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഉറങ്ങാന്‍ കിടന്നതിനു ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് പറയുന്നു. രണ്ട് നിലകളിലായി 32 മുറികളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്.

മുറിയിലെ ട്യൂബ് ലൈറ്റില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തം ഉണ്ടാവുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കകം തീ മെത്തയിലേക്ക് പടരുകയും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്നതിനാല്‍ തന്നെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

യുഡിഎഫ് ഒഴിഞ്ഞപ്പോള്‍ മന്ത്രിമന്ദിരത്തില്‍ കണ്ടത് മദ്യക്കുപ്പികളുടെ കൂമ്പാരം: ജി സുധാകരന്‍

പ്രശസ്ത നടന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചെന്ന് രാധിക ആപ്‌തെ

Read more topics: Telangana, youths, fire, mishap, UAE
English summary
5 Telangana youths die in fire mishap in UAE
topbanner

More News from this section

Subscribe by Email