Wednesday September 19th, 2018 - 6:39:pm
topbanner
Breaking News

ഷൂ ധരിച്ച് പതാക ഉയര്‍ത്തല്‍; അധ്യാപകനെ എബിവിപിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

NewsDesk
ഷൂ ധരിച്ച് പതാക ഉയര്‍ത്തല്‍; അധ്യാപകനെ എബിവിപിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഹൈദരാബാദ്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാകയുയര്‍ത്തിയപ്പോള്‍ ഷൂ ധരിച്ചുവെന്ന് ആരോപിച്ച് അധ്യാപകനെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

നിസാമാബാദിനടുത്തുള്ള ഐലാപുരിലെ സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ അധ്യാപകനായ മുഹമ്മദ് യഖിനുദ്ദീന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

16പേരോളം വരുന്ന സംഘമാണ് അധ്യാപകന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി അദ്ദേഹത്തെ മര്‍ദ്ദിച്ചത്. വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട് വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പതാക ഉയര്‍ത്തുന്നതിനിടെ പൊടുന്നനെ ഒരാള്‍ വന്ന് ഷൂ ഊരിവെക്കാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധം വകവെക്കാതെ പതാക ഉയര്‍ത്തുന്നതുമായി മുന്നോട്ടു
പോവുകയായിരുന്ന അധ്യാപകനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പിടിച്ചു കൊണ്ടു പോവുകയും ഖരാവോ ചെയ്യുകയുമായിരുന്നു.

രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക, സര്‍ക്കാര്‍ സേവകനെ കൃത്യനിര്‍വ്വഹണത്തിന് തടസ്സപ്പെടുത്തുക, പൊതുശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്

എല്ലാ ബിജെപി നേതാക്കളും പതാക ഉയര്‍ത്തിയത് ചെരുപ്പ് ധരിച്ചാണ് അതിനെതിരെ ഈ പ്രവര്‍ത്തകര്‍ പോരാടുമോ എന്നാണ് എംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തത്.

Read more topics: Telangana, principal, flag, shoes
English summary
Telangana principal attacked for hoisting flag with shoes on
topbanner

More News from this section

Subscribe by Email